India

ഭരത് മാതാ യൂറോപ്യന്‍ ഇറക്കുമതി- ഇര്‍ഫാന്‍ ഹബീബ്

ന്യൂഡല്‍ഹി: ഭരത് മാതാ എന്ന ആശയം യൂറോപ്യന്‍ ഇറക്കുമതിയാണെന്ന് പ്രമുഖ ചരിത്രകാരന്‍ പ്രൊഫസര്‍ ഇര്‍ഫാന്‍ ഹബീബ്. പുരാതന ഇന്ത്യയിലോ മധ്യകാല ഇന്ത്യയിലോ ഭാരത മാതാ എന്നൊരു ആശയം ഉണ്ടായിരുന്നില്ല. ഇത് ഒരു യൂരൂയന്‍ ഇറക്കുമതിയാണ്. മാതൃഭൂമി (മദര്‍ലാന്‍ഡ്) ജന്മഭൂമി (ഫാദര്‍ലാന്‍ഡ്) തുടങ്ങിയ ആശയങ്ങളൊക്കെ യൂറോപ്യന്‍ ആശങ്ങളാണ്. – പ്രൊ. ഹബീബ് പറഞ്ഞു. ഡല്‍ഹി ജെ.എന്‍.യു.വില്‍ ചരിത്രകാരന്‍ ബിപിന്‍ ചന്ദ്രയുടെ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതം എന്ന പേര് പുരാതന ഇന്ത്യയില്‍ പരാമര്‍ശിച്ച് കണ്ടിട്ടുണ്ട്. ഖരാവേല രാജാവിന്റെ കാലത്തെ ചില രേഖകളിലാണ് ഇത് ആദ്യമായി പരാമര്‍ശിച്ചു കാണുന്നത്. എന്നാല്‍ രാജ്യത്തെ അല്ലെങ്കില്‍ പിതാവ് തുടങ്ങിയ സങ്കല്‍പ്പങ്ങളില്‍ അവതരിപ്പിക്കുന്നത് പുരാതന ഇന്ത്യയിലോ മധ്യകാല ഇന്ത്യയിലോ നിലവിലില്ലാത്ത രീതിയായിരുന്നു. ദേശിയതയുടെ ഉയര്‍ച്ചയോടെ യൂറോപ്പില്‍ ആവിര്‍ഭവിച്ച ആശയമാണിത്. ഇത് ബ്രിട്ടണ്‍, റഷ്യ മുതലായ രാജ്യങ്ങളില്‍ കാണാന്‍ കഴിയും. ഉറുദുവിലെ മദര്‍-ഇ-വതന്‍ എന്നതും യൂറോപ്പില്‍ നിന്ന് കടംകൊണ്ടതാണെന്നും പ്രൊ.ഹബീബ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ സംഘപരിവാറിനെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായി താരതമ്യം ചെയ്ത് പ്രൊ.ഹബീബ് വിവാദത്തിലായിട്ടുണ്ട്.

shortlink

Post Your Comments


Back to top button