India

ഹൈദരാബാദ് സര്‍വകലാശാലയില്‍ കേരള എം.പിമാരെ തടഞ്ഞു

ഹൈദരാബാദ്: സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഹൈദരാബാദ് സര്‍വകലാശാലയില്‍ എത്തിയ കേരള എം.പിമാരെ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത് കേരളത്തില്‍ നിന്നുള്ള ഇടത് എം.പിമാരായ എം.ബി രാജേഷ്, പി.കെ ബിജു, എ. സമ്പത്ത് എന്നിവരെയാണ്.് ക്യാംപസിലേക്ക് പ്രവേശനം തടഞ്ഞതിനെ തുടര്‍ന്ന് എം.പിമാര്‍ ഗെയിറ്റിന് പുറത്ത് കുത്തിയിരുപ്പ് സമരം നടത്തി.

രജിസ്റ്റാര്‍ കഴിഞ്ഞ ദിവസം ക്യാംപസിന് പുറത്തു നിന്നുള്ളവരെ പ്രവേശിപ്പിക്കരുതെന്ന് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിന്റെ ചുവടുപിടിച്ചാണ് നടപടി. കേരള എം.പിമാര്‍ ക്യാംപസില്‍ എത്തിയത് രോഹിത് വെമുലയുടെ മരണത്തിനിടയാക്കിയ വൈസ് ചാന്‍സലര്‍ അപ്പാറാവും വീണ്ടും ചുമതലയേറ്റതിനെതിരെ വിദ്യാര്‍ത്ഥികള്‍ വീണ്ടും സമരം ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ്.

shortlink

Post Your Comments


Back to top button