കൊല്‍ക്കത്ത: നിര്‍മാണത്തിലിരുന്ന ഫ്ളൈ ഓവര്‍ തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം 22 ആയി. നിരവധിപേര്‍ക്ക് സംഭവത്തില്‍ പരുക്കുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12.35ഓടെയാണ് 2009ല്‍ പണി പൂര്‍ത്തിയാക്കിയ ഫ്‌ളൈ ഓവര്‍ നിലം പൊത്തിയത്. ബസുകളും ലോറികളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് കിട്ടുന്ന വിവരം. ഫ്ളൈ ഓവറിന്റെ നിര്‍മാണം പുരോഗമിച്ചിരുന്നത് കൊല്‍ക്കത്തയിലെ മെട്രോപോളിറ്റന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ്.
ഫ്ളൈ ഓവര്‍ തകര്‍ന്നുവീണത് സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ഗണേഷ് ടാക്കീസിനു സമീപം ബഡാബസാറിലാണ്. രക്ഷാപ്രവര്‍ത്തനം നടത്തുന്നത് പോലീസും അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ്. സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയിലെ അംഗങ്ങളും സ്ഥലത്തേക്ക് തിരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി സംഭവ സ്ഥലത്തെത്തി. കേന്ദ്രമന്ത്രി ബബൂള്‍ സുപ്രിയോ ചട്ടങ്ങളെല്ലാം ലംഘിച്ച് വ്യക്തമായ പ്ലാനിംഗ് ഇല്ലാതെയാണ് ഫ്ളൈ ഓവര്‍ നിര്‍മ്മിച്ചിരുന്നതെന്ന് ആരോപിച്ചു.
Post Your Comments