Kerala

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പുസ്തകരൂപത്തില്‍

ആലപ്പുഴ : ഡോ. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങും. ഇന്നാണ് ‘ഫേസ്ബുക്ക് ഡയറി’ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകം പുറത്തിറങ്ങുന്നത്. പുസ്തകത്തിന്റെ പ്രസാധകര്‍ ഡി.സി ബുക്സാണ്. പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് രണ്ടുവര്‍ഷക്കാലമായി ജനപ്രതിനിധി എന്ന നിലയില്‍ ഫേസ്ബുക്കിലൂടെ നടത്തിയ ഇടപെടലുകളില്‍ തെരഞ്ഞെടുത്തവയാണ്.

പുസ്‌കത്തിന്റെ ഉള്ളടക്കം രാഷ്ര്ടീയം, കൃഷി, മാലിന്യ സംസ്‌കരണം, ഭരണം, ബദല്‍ വികസനം എന്നിങ്ങനെ പത്തുഭാഗങ്ങളായാണ്. തോമസ് ഐസക്ക് ഫേസ്ബുക്കിലൂടെ തുടങ്ങിവെച്ച ചര്‍ച്ചകള്‍ പുസ്തകത്തില്‍ അവസാനിപ്പിക്കാതെ തുടര്‍ചര്‍ച്ചകള്‍ക്ക് സാധ്യതയൊരുക്കിക്കൊണ്ടാണ് പുസ്തകത്തിന്റെ രൂപകല്പന. ഓരോ കുറിപ്പുകള്‍ക്കു താഴെയും ഇതിനായി ക്യു ആര്‍ കോഡ് നല്‍കും. വായനക്കാര്‍ക്ക് അത് ഉപയോഗിച്ച് അദ്ദേഹത്തിന്റെ ഫേസ്ബുക്കിലെ അതാത് കുറിപ്പുകളില്‍ എത്തി അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം.

shortlink

Post Your Comments


Back to top button