Uncategorized

അമ്മയാവുമ്പോള്‍ സ്ത്രീകളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍

ഒരു കുഞ്ഞ് ജനിക്കുന്നതിനൊപ്പം ഒരു അമ്മയും ജനിക്കുന്നുണ്ട്. മാതൃത്വം എന്നത് സ്ത്രീത്വത്തിനുള്ള അസുലഭമായ അനുഗ്രഹമാണ്. ഏറെ ക്ഷമയും, ശ്രദ്ധയും, വാത്സല്യവും, ഒത്തുതീര്‍പ്പുകളും വേണ്ടി ആവശ്യമായതാണ് മാതൃത്വം. അമ്മയായി കഴിഞ്ഞാല്‍ ജീവിതത്തിലും ജീവിത ശൈലികളിലും ഏറെ മാറ്റങ്ങള്‍ സംഭവിക്കും. മാതൃത്വത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷങ്ങള്‍ ഏതൊക്കെയാണെന്നാണ് നമ്മള്‍ ഇവിടെ വായിക്കുന്നത്.

നിങ്ങള്‍ ഒരു അമ്മയാകുമ്പോള്‍ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടാകും. നിങ്ങള്‍ കുഞ്ഞിന് വേണ്ടി ജീവിച്ച് തുടങ്ങും. ലക്ഷ്യത്തിനൊപ്പം പ്രചോദനവും നല്കുന്നതാണ് മാതൃത്വം. കുഞ്ഞ് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും അത് ജീവിതത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ നിങ്ങള്‍ക്ക് ശക്തി പകരുകയും ചെയ്യും.

പങ്കാളികള്‍ സന്തുഷ്ടമായ ജീവിതത്തിനായി എത്രത്തോളം പരിശ്രമിച്ചാലും കുട്ടികളില്ലാത്ത ഒരു കുടുംബം അപൂര്‍ണ്ണമാണ്. പൂര്‍ണ്ണതയുള്ള കുടുംബം ഒരു മികച്ച സ്ഥലത്ത് ജീവിക്കുന്നുവെന്ന തോന്നല്‍ നല്കി മുന്നോട്ടുള്ള ജീവിതത്തിന് പ്രേരണ നല്കും. കുട്ടികള്‍ കുടുംബ ബന്ധത്തിന് കൂടുതല്‍ ഉറപ്പ് നല്കും.

അമ്മയാവുക എന്നത് വിരസമായ ഒരു ജോലി മാത്രമല്ല. അത് സ്ത്രീക്ക് അഭിമാനവും ആത്മവിശ്വാസവും നല്കുന്നതാണ്. ഇത് നിങ്ങളുടെ കുട്ടിയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുന്ന വിധത്തില്‍ ഉന്മേഷവും ഊര്‍ജ്ജസ്വലതയും പകരും. ഒരു പക്ഷേ കുഞ്ഞ് ജനിച്ചതിന് ശേഷമായിരിക്കും നിങ്ങള്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ആഹ്ലാദം കണ്ടെത്താന്‍ തുടങ്ങുന്നത്.

പുതിയ ദിവസമാണ്. നിങ്ങള്‍ വീട്ടമ്മയാണെങ്കിലും ജോലിയുള്ള ആളാണെങ്കിലും ഒരു അമ്മയാണെങ്കില്‍ അതിന്‍റെ ആഹ്ലാദം നിങ്ങള്‍ക്ക് ഏറെ ഊര്‍ജ്ജസ്വലത പകരും. കുട്ടിക്ക് വേണ്ടി രാത്രികളില്‍ ഉറക്കമൊഴിക്കുന്നത് പോലും നിങ്ങള്‍ ഇഷ്ടപ്പെടും.

നിങ്ങളുടെ കുട്ടിയുമായി ബന്ധപ്പെട്ടതെല്ലാം മധുരമുള്ള ഓര്‍മ്മകളാണ്. കുഞ്ഞിന്‍റെ ആദ്യ ചിരി, ആദ്യമായി കുഞ്ഞിനെ എടുത്തത്, ആദ്യമായി നടന്നത്, സംസാരം എന്നിങ്ങനെയുള്ള നിമിഷങ്ങളുടെ ഓര്‍മ്മ നിങ്ങള്‍ക്ക് ആഹ്ലാദം നല്കും.

അപരിമിതവും തീവ്രവുമായ സ്നേഹം നിങ്ങള്‍ക്ക് നല്കാന്‍ കുഞ്ഞുങ്ങള്‍ക്കേ സാധിക്കുകയുള്ളൂ. കുഞ്ഞുങ്ങള്‍ ചെറുതായിരിക്കുമ്പോള്‍ അവര്‍ നിഷ്കളങ്കമായ സ്നേഹം കൊണ്ട് നിങ്ങളെ പൊതിയും. അവര്‍ മുതിരുമ്പോള്‍ നിങ്ങള്‍ക്ക് സംരക്ഷണവും സുരക്ഷിതത്വവും നല്കും. അങ്ങനെ മാതൃത്വത്തിന്‍റെ ആഹ്ലാദം എന്നത് വാക്കുകള്‍ക്കപ്പുറം വ്യാപിച്ച് കിടക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button