Sports

അഫ്രീദി മാനസിക വിഷമത്തില്‍

ഇസ്ലാമബാദ്: കഴിഞ്ഞ രണ്ട് ദിവസമായി തന്റെ മകളുടെ ആരോഗ്യത്തില്‍ ഏറെ ആശങ്കാകുലനാണ് പാക് നായകന്‍ ഷാഹിദ് അഫ്രീദി. അഫ്രീദിയെന്ന അച്ഛനെ ഏറെ വേദനപ്പിച്ചത് മകള്‍ക്ക് നേരിടേണ്ടിവന്ന ഓപ്പറേഷനാണ്. എന്നാല്‍ മകളുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി പിന്നീട് അദ്ദേഹം തന്നെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കുടുംബം ഇതുവരെ അഫ്രീദിയുടെ മകളുടെ അസുഖം എന്തെന്ന് പുറത്ത് വിട്ടിട്ടില്ല. ആകെ പുറത്തു വന്നത് ശസ്ത്രക്രിയ കഴിഞ്ഞ് ഉറങ്ങുന്ന കുട്ടിയെ നോക്കിനില്‍ക്കുന്ന അഫ്രീദിയുടെ ചിത്രം മാത്രമാണ്.

കഴിഞ്ഞ ദിവസങ്ങളിലായി ലാഹോറില്‍ നടക്കുന്ന പിസിബിയുടെ അന്വേഷണ കമ്മീഷണിലും മകളുടെ ശസ്ത്രക്രിയ കാരണം അഫ്രീദി ഹാജറായിട്ടില്ല. പാക് ക്രിക്കറ്റ് ലോകം ഏതായാലും അഫ്രീദിക്ക് വേണ്ടിയുളള പ്രാര്‍്ത്ഥനയിലാണ്. ലോകകപ്പിലെയും ഏഷ്യാകപ്പിലെയും മോശം പ്രകടനത്തിന് കഴിഞ്ഞ ദിവസം അഫ്രീദി പാക് ജനതയോട് മാപ്പപേക്ഷിച്ചിരുന്നു. അഫ്രീദിയക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പാക് കോച്ച് വഖാര്‍ യൂനസ് പിസിബിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button