ന്യൂഡല്‍ഹി:.ഉത്തരേന്ത്യ വലിയ ആഘോഷമാക്കാറുള്ള ഹോളി സ്ത്രീവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്ററുകള്‍ ജെ.എന്‍.യു ക്യാമ്പസ്സില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. ആഘോഷത്തിന്റെ പേരില്‍ ദലിത് വനിത ലൈംഗീകമായി അക്രമിക്കപ്പെട്ടതാണ് ഹോളിയുടെ ചരിത്രമെന്ന് പോസ്റ്ററുകള്‍ അഭിപ്രായപ്പെട്ടു. “എന്താണ് ഹോളിയിലെ വിശുദ്ധത?” ഇതാണ് പോസ്റ്ററിലെ തലക്കെട്ട്. ഭക്ഷണശാലകളിലും മാര്‍ക്കറ്റുകളിലും സ്കൂളുകളിലുമൊക്കെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
ബ്രാഹ്മണ മേധാവിത്വമുള്ള ഇന്ത്യയില്‍ എന്തിനാണ് ഹോളി ആഘോഷിക്കുന്നത്? അസുര വംശജയായ ഹോളികയെ കത്തിക്കുന്നത്? എന്താണ് ഹോളിക്കിത്ര വിശുദ്ധി? ആഘോഷത്തിന്റെ പേരില്‍ ദലിത് സ്ത്രീ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടതാണ് ചരിത്രപരമായി ഹോളി. സ്ത്രീവിരുദ്ധമാണ് ഹോളി.’- ഇതാണ് പോസ്റ്ററിലെ ഉള്ളടക്കം.
ഫ്ളെയിംസ് ഓഫ് റെസിസ്റ്റന്‍സ് (ഫോര്‍) എന്ന പേരിലുള്ളതാണ് പോസ്റ്ററുകള്‍. ഇത്തരത്തിലുള്ള ഒരു സംഘടനയെക്കുറിച്ചും ക്യാമ്പസ്സില്‍ കേട്ടിട്ടില്ലെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയനിലെ ഒരു പ്രമുഖ അംഗം പറഞ്ഞു.
Post Your Comments