Kerala

അഴിമതി സര്‍ക്കാര്‍ കേരളത്തിന് ചീത്തപ്പേരുണ്ടാക്കിയെന്ന് കേന്ദ്രമന്ത്രി നദ്ദ

തിരുവനന്തപുരം: ബി.ജെ.പിയുടെ കേരളത്തിന്റെ സംഘടനാ ചുമതലയുള്ള കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നദ്ദ വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളില്‍ ഔന്നത്യം പുലര്‍ത്തിയിരുന്ന കേരളത്തിന്, യു.ഡി.എഫിന്റെ നേതൃത്വത്തിലുലള്ള അഴിമതി സര്‍ക്കാര്‍ ചീത്തപ്പേര് ഉണ്ടാക്കിയിരിക്കുകയാണെന്ന് ആരോപിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ ഈ ചീത്തപ്പേര് മാറ്റിയെടുക്കണം. അദ്ദേഹം ദേശീയ ജനാധിപത്യസഖ്യത്തിന്റെ സംസ്ഥാന നേതൃകണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യവെയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

കേരളത്തില്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും എം.എല്‍.എമാരും അഴിമതി ആരോപണവിധേയരാവുന്ന ഗുരുതരമായ സ്ഥിതി വിശേഷമാണ്. കാലങ്ങളായി ഇരു മുന്നണികളുടെയും മാറിമാറിയുള്ള ഭരണത്തില്‍ കേരളത്തിലെ ജനങ്ങള്‍ മടുത്തു. അക്രമത്തിന്റെ പ്രത്യയശാസ്ത്രമാണ് ഇടതുപക്ഷത്തിന്റേത്. കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത് നിരവധി ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ്. കേരളത്തിനും ഇതിന്റെ ഒരു വിഹിതം കിട്ടേണ്ടതാണെന്നും നദ്ദ കൂട്ടിത്തേര്‍ത്തു.

ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ കാലം കാത്തിരുന്ന വികസന വസന്തം കേരളത്തിലേക്ക് എത്താന്‍ പോവുകയാണെന്ന് പറഞ്ഞു. ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളി പറഞ്ഞത് സാമ്പത്തിക മാന്ദ്യം രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ സഹായമില്ലാതെ കേരളത്തിന് മുന്നോട്ടു പോകാനാവില്ലെന്നാണ്.

shortlink

Post Your Comments


Back to top button