India

മൗലാന മസൂദ് അസർ വീട്ടുതടങ്കലിലെന്ന് പാകിസ്ഥാൻ സ്ഥിരീകരണം.

ന്യൂഡൽഹി : പഠാൻ കോട്ട് ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരൻ മൗലാനാ മസൂദ് അസർ പാകിസ്ഥാനിൽ കരുതൽ തടങ്കലിലാണെന്ന വിവരം പാകിസ്ഥാൻ അന്വേഷണ സംഘം സ്ഥിരീകരിച്ചതായി സൂചന. എൻ.ഐ.എ സംഘവുമായി വിവിധ ഘട്ടങ്ങളിലായി നടത്തിയ കൂടീക്കാഴ്ചയിലാണ് ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണം നൽകിയത്.എൻ.ഐ.എ ഉദ്യോഗസ്ഥരും പാകിസ്ഥാൻ സംഘവും തമ്മിലുള്ള കൂടിക്കാഴ്ച പുരോഗമിക്കുകയാണ്.

ഇന്ത്യൻ ചാരനാണെന്നാരോപിച്ച് പാകിസ്ഥാനിൽ പിടിയിലായ ആളുടെ വീഡിയോ ദൃശ്യങ്ങൾ വ്യാജമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു പറഞ്ഞു,. പാകിസ്ഥാൻ ആണ് വീഡിയോ പുറത്തു വിട്ടത്.ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ മനപൂർവ്വം ഉണ്ടാക്കിയതാവാം ഇതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു ആരോപിച്ചു. ഇതുകൊണ്ട് ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തിൽ ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

shortlink

Post Your Comments


Back to top button