തിരുവനന്തപുരം: അര്‍ഹമായ പ്രാതിനിധ്യം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ലഭിച്ചില്ലെന്ന് ആരോപിച്ച് കെ.എസ്.യുവില്‍ കൂട്ടരാജി. ഭൂരിപക്ഷം സംസ്ഥാന ഭാരവാഹികളും പന്ത്രണ്ട് ജില്ലാ പ്രസിഡന്റുമാരും രാജിവച്ചു. രാജിക്കത്ത് പ്രസിഡന്റിന് അയച്ചുനല്‍കി.
പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദനെതിരെ മലമ്പുഴയില്‍ മത്സരിക്കാനാണ് കെ.എസ്.യുവില്‍ നിന്ന് സ്ഥാനാര്‍ത്ഥി പട്ടികയില്‍ കയറിപ്പറ്റിയ സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയിയെ നേതൃത്വം മാറ്റിവച്ചത്. സംഘടനയെ കൂട്ടരാജിയിലേക്ക് നയിച്ചത് മറ്റു പ്രതിനിധികള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കാത്തതാണ്.
Post Your Comments