Kerala

ജനശ്രദ്ധയാകർഷിക്കാൻ വേണ്ടി നടത്തിയ കൊലപാതകം, ഡി.എച്ച്.ആര്‍.എം നേതാക്കൾ അടക്കം 7 പേര്‍ കുറ്റക്കാർ

തിരുവനന്തപുരം: വർക്കലയിൽ പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ വെട്ടിക്കൊന്ന കേസിൽ ഡി എച്ച് ആർ എം നേതാക്കൾ ഉൾപ്പെടെ 7 പേര് കുറ്റക്കാരെന്നു കോടതി കണ്ടെത്തി.ആറുപേരെ വെറുതെ വിട്ടു. ഡി.എച്ച്.ആര്‍.എം നേതാവ് ശെൽവരാജ് അടക്കമുള്ളവരെയാണ് തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി കുറ്റക്കാരെന്നു കണ്ടെത്തിയത്. ശിക്ഷ ഉച്ചകഴിഞ്ഞ് പ്രഖ്യാപിക്കും.

കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, കലാപത്തിനു ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികളുടെ മേൽ ചുമത്തപെട്ടത്‌.പ്രതികൾ സമൂഹത്തിൽ മനപ്പൂർവ്വം കലാപം ഉണ്ടാക്കാൻ ശ്രമിച്ചതായി കോടതി കണ്ടെത്തി.സംഭവം നടന്നത് 2009 സെപ്റ്റംബർ 23 നു ആയിരുന്നു.പതിവ് പ്രഭാത സവാരിക്കായി പോയ വർക്കല അയിരൂർ അശ്വതിയിൽ ശിവപ്രസാദിനെ യാതൊരു പ്രകോപനവുമില്ലാതെ 3 പേരടങ്ങുന്ന സംഘം ബൈക്കിലെതിയാണ് വെട്ടി കൊലപ്പെടുത്തിയത്. ജനശ്രദ്ധയാകര്‍ഷിക്കാനായി ഡി എച്ച് ആർ എം നടത്തിയ ശ്രമം എന്നാണു കൊലപാതകത്തെ കോടതി വിലയിരുത്തിയത്.

shortlink

Post Your Comments


Back to top button