ന്യൂഡല്‍ഹി: എഎപി വനിതാ എം,എല്‍.എയ്ക്ക് നേരെ യ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയ ബി.ജെ.പി എംഎല്‍എ ഒ.പി. ശര്‍മയെ ഡല്‍ഹി നിയമസഭയില്‍നിന്നു പുറത്താക്കാന്‍ എത്തിക്സ് കമ്മിറ്റി ശിപാര്‍ശ. എഎപി എംഎല്‍എ അല്‍ക ലാംബയ്ക്കെതിരേ നടത്തിയ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുടെ പേരിലാണു ശര്‍മയെ പുറത്താക്കാനുള്ള ശിപാര്‍ശ. അഞ്ചുമാസം മുമ്പായിരുന്നു സംഭവം. തൊട്ടുപിന്നാലെ ശര്‍മയെ നിയസഭയില്‍നിന്നു സ്പീക്കര്‍ രാംനിവാസ് ഗോയല്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഒമ്പതംഗ എത്തിക്സ് കമ്മിറ്റി ഐകകണ്േഠ്യനയാണു ശര്‍മയെ പുറത്താക്കാന്‍ ശിപാര്‍ശ ചെയ്തത്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ബുധനാഴ്ച സഭയുടെ മേശപ്പുറത്തുവച്ചു. മാപ്പുപറഞ്ഞ് നടപടിയില്‍നിന്ന് ഒഴിവാകാന്‍ അവസരം നല്‍കിയിരുന്നെങ്കിലും ശര്‍മ ഇത് നിരസിക്കുകയായിരുന്നു.
Post Your Comments