കോഴിക്കോട്; ഓരോ ദിവസവും ചൂടിന്റെ കാഠിന്യം കൂടിവരികയാണ്. സൂര്യഘാതം ഏല്‍ക്കാനുള്ള സാധ്യത ദിവസം തോറും വര്‍ധിക്കുന്നു. സൂര്യഘാതത്തില്‍ നിന്ന് രഷപെടാനും ചൂടിനെ പ്രതിരോധിക്കാനും കുറച്ച് ശ്രദ്ധിച്ചാല്‍ മതി. കോഴിക്കോട് കളക്ടര്‍ തന്റെ ഫെയിസ് ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത് ഇത്തരത്തില്‍ സൂര്യാഘാതത്തെ നേരിടനുള്ള എളുപ്പ വഴികളാണ്.
1, അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ഉപയോഗിക്കുക.
2, ധാരാളം വെള്ളം കുടിക്കാം. ചായയും കാപ്പിയും ഒഴിവാക്കണം. പകരം അല്‍പ്പം പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേര്‍ത്ത വെള്ളമാണ് നല്ലത്.
3, വായുസഞ്ചാരം ഇല്ലാത്ത മുറികള്‍ ഒഴിവാക്കുക.
4, പുറത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കുക, നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് കൂടുതല്‍ അപകടം ചെയ്യും.
5, സൂര്യഘാതം ഉണ്ടായി എന്ന് മനസിലായാല്‍ തണുപ്പുള്ള സ്ഥലത്തേയ്ക്ക് മാറുക. ധാരാളം വെള്ളം കുടിക്കണം. അരമണിക്കൂര്‍ കൊണ്ട് മാറിയില്ലങ്കില്‍ വൈദ്യസഹായം തേടണം.
Post Your Comments