Kerala

ഗൗരിയമ്മ ബി.ജെ.പിയുടെ ക്ഷണം സ്വീകരിക്കും

ആലപ്പുഴ: ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ ഇടതുമുന്നണി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധവുമായി രംഗത്ത്. ഉറങ്ങിക്കിടന്നവനെ വിളിച്ചുവരുത്തി സീറ്റ് നല്‍കാതെ സി.പി.എം വഞ്ചിച്ചു. ഇത് രാഷ്ട്രീയ വഞ്ചനയാണ്. എ.കെ.ജെി സെന്ററിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം സീറ്റ് നിഷേധിച്ചേതിന് ന്യായീകരണമില്ല. ബി.ജെ.പിയുടെ ക്ഷണം ഈ ഘട്ടത്തില്‍ സ്വീകരിക്കും. ജെ.എസ്.എസ് ഇതുവരെ ആരെയും വഞ്ചിച്ചിട്ടില്ല.

ഏപ്രില്‍ ഒമ്പതിന് ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ ഈ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകര്‍ ഏതു സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യണമെന്നും എന്തു രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്നും തീരുമാനമെടുക്കുമെന്ന് ഗൗരിയമ്മ അറിയിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഗൗരിയമ്മയുടെ ജെ.എസ്.എസ് വിഭാഗുമായി തെരഞ്ഞെടുപ്പില്‍ യോജിക്കാന്‍ തയ്യാറാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button