India

അമിതാഭ് ബച്ചനെ രാഷ്ട്രപതിയാക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി ബച്ചനെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആക്കാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം വെളിപ്പെടുത്തിയത് സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവായ അമര്‍ സിംഗാണ്. ബച്ചനെ രാഷ്ട്രപതിയാക്കാന്‍ നരേന്ദ്ര മോദി താല്‍പ്പര്യപ്പെടുന്നതായാണ് അമര്‍ സിംഗിന്റെ വെളിപ്പെടുത്തല്‍. അമര്‍ സിംഗിന്റെ വെളിപ്പെടുത്തല്‍ ദേശീയ മാധ്യമമായ സീ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ്.

താനാണ് നരേന്ദ്ര മോദിക്ക് അമിതാബ് ബച്ചനെ പരിചയപ്പെടുത്തിയതെന്നും അമര്‍ സിംഗ് പറഞ്ഞു. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ പാ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ മോദിയുമായി പരിചയപ്പെടുത്തുന്നത്. അമര്‍ സിംഗ് ബച്ചന്‍ കുടുംബവുമായി വളരെയേറെ അടുപ്പം പുലര്‍ത്തിയിരുന്ന നേതാവാണ്.

shortlink

Post Your Comments


Back to top button