കോഴിക്കോട്: എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബാബു ഭരദ്വാജ് അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളാല്‍ ഏറെക്കാലമായി ചികിത്സയിലായിരുന്നു. രാത്രി 9 മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
എം.ആർ. വിജയരാഘവൻ, മാതാവ് കെ. പി. ഭവാനി ദമ്പതികളുടെ മകനായി1948-ൽ കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയിൽ ജനിച്ചു. പൊയിൽകാവ് ഹൈസ്കൂൾ, മലബാർ ക്രിസ്ത്യൻ കോളേജ്, തൃശൂർ എൻജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിൽ പഠനം. ആനമയില്‍ഒട്ടകം, പ്രവാസിയുടെ കുറിപ്പുകള്‍ എന്നിവയാണ് പ്രധാന കൃതികള്‍. 2006-ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. രവീന്ദ്രൻ സംവിധാനം ചെയ്ത ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ എന്ന സിനിമയുടെ നിർമ്മാതാവു കൂടിയാണ് ഇദ്ദേഹം. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത അന്യർ എന്ന സിനിമയിലെ ‘മുണ്ടകപ്പാടത്തെ നാടൻ കുഞ്ഞേ…’ എന്ന ഗാനവും രചിട്ടുണ്ട്.
എസ്.എഫ്.ഐയുടെ ആദ്യത്തെ അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറിയായിരുന്നു ഭരദ്വാജ്. സംസ്ഥാന ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. കൈരളി ടിവിയുടെ ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, മീഡിയ വണ്‍ പ്രോഗ്രാം ചീഫ് എന്നീ പദവികൾ വച്ചിട്ടുണ്ട്. അദ്ദേഹം 2009 മുതല്‍ ഡൂൾ ന്യൂസിന്‍റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഹാർബർ എഞ്ചിനീയറിങ് വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഏറെകാലം പ്രവാസി ജീവിതവും നയിച്ചിട്ടുണ്ട്.
Post Your Comments