Kerala

വി എസിനെതിരെ വി എസ് ജോയ്

പാലക്കാട്: കെഎസ്യു സംസ്ഥാന പ്രസിഡണ്ട് വിഎസ് ജോയിയെ മലമ്പുഴയില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ രംഗത്തിറക്കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഈ സാധ്യതയെ കുറിച്ചാലോചിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റായ ജെയ്ക്ക് സി തോമസിനെ രംഗത്തിറക്കാനുള്ള സിപിഐഎം നീക്കത്തിനെതിരെ അതേ നാണയത്തില്‍ മറുപടി കൊടുക്കുക എന്ന യുക്തിയിലാണ്.

വിഎസിനെതിരെ നേരത്തേ യുവനേതാക്കള്‍ മത്സരിച്ചപ്പോള്‍ ഭൂരിപക്ഷം കുറയുകയും കടുത്ത മത്സരമെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലതിക സുഭാഷ് സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍ ഭൂരിപക്ഷം കുറഞ്ഞു. എന്നാല്‍ ഇക്കുറി വിദ്യാര്‍ത്ഥി നേതാവിനെ രംഗത്തിറക്കുകയും സിപിഐഎമ്മിലെ തര്‍ക്കവും മലമ്പുഴയില്‍ തങ്ങള്‍ക്കു ഗുണം ചെയ്തേക്കുമെന്ന് കോണ്‍ഗ്രസ് കണക്കു കൂട്ടുന്നു. നേരത്തെ സതീശന്‍ പാച്ചേനി വിഎസിനെതിരെ മലമ്പുഴയിലെത്തിയത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവായിരിക്കുമ്പോഴാണ്.

shortlink

Post Your Comments


Back to top button