International

മതമൈത്രിയുടെ സന്ദേശവാഹകനായ പാക് വംശജനെ കാത്തിരുന്നത് അപ്രതീക്ഷിത അന്ത്യം

ലണ്ടന്‍: പാക് വംശജനായ വ്യാപാരിയെ ഫേസ് ബുക്കില്‍ ഈസറ്റര്‍ സന്ദേശം പോസ്റ്റ് ചെയതതിന് കുത്തിക്കൊന്നു. ബ്രിട്ടനിലാണ് സംഭവം. മുപ്പത് തവണ കുത്തേറ്റും തലയ്ക്ക് അടിയേറ്റും ദാരുണമായി മരിച്ചത് പാകിസ്ഥാനിലെ റാബ്വാ സ്വദേശിയും ന്യൂനപക്ഷ വിഭാഗമായ അഹമ്മദീയ സമുദായത്തില്‍പെട്ടയാളുമായ ആസാദ് ഷാ(40) ആണ്. കടുത്ത യാഥാസ്ഥിതിക മുസ്ലീമായ മുപ്പത്തിരണ്ടുകാരന്‍ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലാണ്.

രാജ്യത്തെ നടുക്കിയ സംഭവം നടന്നത് ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ്. പ്രതിയെ പ്രകോപിപ്പിച്ചത് ഈസ്റ്ററിനോട് അനുബന്ധിച്ച് തന്റെ ഫേസ്ബുക്കില്‍ എന്റെ പ്രിയപ്പെട്ട ക്രിസ്ത്യന്‍ രാഷ്ട്രം എന്നെഴുതിയതാണ്. ആസാദിന്റെ ഗ്ലാസ്‌ഗോവിലുള്ള കടയിലെത്തിയ പ്രതി അയാളെ കുത്തുകയും തലയ്ക്കടിക്കുകയുമായിരുന്നു. വ്യാപാരിയെ കൊലപ്പെടുത്താനായി പ്രതി എത്തിയത് 320 കിലോമീറ്ററോളം സഞ്ചരിച്ചാണ്. സംഭവത്തെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ 70,000 പൗണ്ടാണ് ഷായുടെ കുടുംബത്തിനായി ആരംഭിച്ച ഓണ്‍ലൈന്‍ ഫണ്ട് ശേഖരണത്തില്‍ ലഭിച്ചത്.

shortlink

Post Your Comments


Back to top button