International

നെതര്‍ലന്റിലെ ജയിലുകള്‍ അടച്ചു പൂട്ടുന്നു

ആംസ്റ്റര്‍ഡാം: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നെതര്‍ലന്റില്‍ അടച്ചുപൂട്ടിയത് 19 ജയിലുകള്‍. കുറ്റവാളികളില്ലാത്തതാണ് അടച്ചു പൂട്ടലിന്റെ കാരണം. ഈ വേനല്‍കാലം അവസാനിക്കുന്നതോടെ അഞ്ച് ജയിലുകള്‍ കൂടി പൂട്ടേണ്ടി വരുമെന്ന് ഡച്ച് പത്രമായ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

ഏകദേശം 20,000 ജയില്‍ ജീവനക്കാര്‍ക്ക് ഇതോടെ ജോലി നഷ്ടപ്പെടും. ഡച്ച് നീതിന്യായ വകുപ്പിലെ മറ്റു സ്ഥലങ്ങളിലേക്ക് ഇതില്‍ ഏതാണ്ട് 700 പേര്‍ക്ക് മാറ്റം ലഭിക്കും. ഡച്ച് നീതിന്യായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത് അടുത്ത അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ കുറ്റകൃത്യ നിരക്ക് വെറും 0.9 ശതമാനത്തിലേക്ക് താഴുമെന്നാണ്. മൂന്നിലൊന്ന് ജയിലുകളിലും അന്തേവാസികളില്ല. ഡച്ച് നീതിന്യായ മന്ത്രി ആര്‍ഡ് വാന്റ് സ്റ്റെര്‍ പാര്‍ലമെന്റിനെ അറിയിച്ചത് ജയില്‍പുള്ളികളില്ലാതെ ജയിലുകള്‍ സംരക്ഷിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ് എന്നാണ്.

മറ്റു രാജ്യങ്ങളില്‍ നിന്നു കുറ്റവാളികളെ ഇറക്കുമതി ചെയ്ത് ജയിലുകളില്‍ പാര്‍പ്പിക്കുകയെന്നതാണ് ഈ പ്രതിസന്ധി മറികടക്കാന്‍ കണ്ടത്തിയിരിക്കുന്ന വഴി. ജയിലുകള്‍ സംരക്ഷിക്കുന്നതിനായി കഴിഞ്ഞ സെപ്തംബറില്‍ നോര്‍വേയില്‍ നിന്നും ബെല്‍ജിയത്തില്‍ നിന്നും 240 കുറ്റവാളികളെ ഡച്ച് സര്‍ക്കാര്‍ തങ്ങളുടെ ജയിലിലേക്ക് ഇറക്കുമതി ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button