International

ഐഫോണ്‍ വാങ്ങി നല്‍കിയില്ല- യുവതി പൊതുനിരത്തില്‍ വസ്ത്രമുരിഞ്ഞു…

ബീജിങ്: ചൈനയിലെ യുവതി കാമുകന്‍ ഐ.ഫോണ്‍6എസ് വാങ്ങിനല്‍കാത്തതില്‍ പ്രതിഷേധിച്ച് പൊതുനിരത്തില്‍ വസ്ത്രമുരിഞ്ഞു. ഐഫോണ്‍ വാങ്ങി നല്‍കണമെന്ന നിര്‍ബന്ധങ്ങള്‍ക്ക് കാമുകന്‍ വഴങ്ങാതെ വന്നതോടെയാണ് പൊതുനിരത്തില്‍ യുവതി വസ്ത്രമുരിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലാവുന്നുണ്ട്. രണ്ടുമിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

യുവാവിനെ വിവസ്ത്രനാക്കാന്‍ ആദ്യം ശ്രമിക്കുന്ന യുവതി ഒടുവില്‍ സ്വയം വസ്ത്രങ്ങളൂരി വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് യുവാവിനോട് പൂര്‍ണ നഗ്‌നയായ യുവതി തട്ടിക്കയറുന്നതും മറ്റ് വഴിയാത്രക്കാര്‍ കമിതാക്കളില്‍നിന്ന് അകലം പാലിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ യുവതി യാത്രക്കാരായ സ്ത്രീകളുടെ നിര്‍ദേശമനുസരിച്ചാണ് അഴിച്ചിട്ട വസ്ത്രങ്ങള്‍ സ്വമേധയാ അണിയുന്നത്. ആദ്യം യാത്രക്കാര്‍ക്ക് കമിതാക്കളുടെ തര്‍ക്കത്തിന്റെ കാരണം മനസിലായിരുന്നില്ല. തുടര്‍ന്നാണ് ഐഫോണ്‍6എക്സ് വാങ്ങിനല്‍കാത്തതാണ് കാരണമെന്ന് വ്യക്തമായത്.

https://youtu.be/JV2SlIXXvBA?t=113

shortlink

Post Your Comments


Back to top button