Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NewsInternational

ലോകത്ത് ഒരു അച്ഛനും ഈ മകള്‍ക്കു വേണ്ട്ി ഇങ്ങനെ ചെയ്തിട്ടുണ്ടാകില്ല…

നോര്‍ഫോക്ക്: ലോകത്തിലെ ഏറ്റവും മനോഹരമായൊരു വിവാഹമാണ് കഴിഞ്ഞ ദിവസം അമേരിക്കയിലെ നോര്‍ഫോക്കില്‍ നടന്നത്. ആന്റി ബര്‍ണാഡ് എന്ന 31കാരന്‍ തന്റെ 16 മാസം മാത്രം പ്രായമുള്ള മകളെ വിവാഹം ചെയ്തതാണ് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. മരണം കാത്തിരിക്കുന്ന തന്റെ മകളുടെ വിവാഹം സ്വപ്നതുല്യമായി നടത്തണമെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് ഈ പിതാവ് പറയുന്നു.

എന്നാല്‍ ഗുരുതരമായ ബ്രെയിന്‍ ട്യൂമര്‍ കാരണം വെറും രണ്ടു ദിവസം കൂടി മാത്രമേ മകളായ പോപ്പി മായ് ജീവിച്ചിരിക്കുകയുള്ളുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. താന്‍ സ്വപ്നം കണ്ടത് പോലൊരു വിവാഹം കഴിച്ച് അയക്കാന്‍ മകള്‍ കാത്തുനില്‍ക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് പിതാവ് മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കിയത്. വീടും പരിസരവും അലങ്കരിച്ച്, പുത്തന്‍ വിവാഹ വസ്ത്രങ്ങളിഞ്ഞ് പോപ്പിയെ മണവാട്ടിയാക്കി സ്വപ്നതുല്യമായൊരു വിവാഹം.

ബര്‍ണാഡും പത്നി സാമ്മി ബര്‍ണാഡും സഹോദരങ്ങളും ഉള്ളില്‍ വിങ്ങിപ്പൊട്ടി മകളുടെ വിവാഹവേളയില്‍ ആടിപ്പാടി.
കഴിഞ്ഞ ഫെബ്രുവരി പതിനാലിനാണ് പോപ്പിയുടെ അസുഖത്തെക്കുറിച്ച് തിരിച്ചറിയുന്നത്. ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുകയും കുഴഞ്ഞു വീഴുകയും ചെയ്ത പോപ്പിയെ ആശുപത്രിയിലെത്തിച്ച് വിദഗ്ദ പരിശോദനകള്‍ക്ക് വിധേയമാക്കിയപ്പോഴാണ് മകള്‍ക്ക് ബ്രെയിന്‍ ട്യൂമറാണെന്ന് ഇവര്‍ അറിയുന്നത്.

ചികിത്സകള്‍ കൊണ്ട് മകളെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇനിയുള്ള ദിവസങ്ങളില്‍ മകളെ രാജകുമാരിയെപ്പോലെ വാഴിക്കാന്‍ ഈ അച്ഛനും അമ്മയും തീരുമാനിച്ചത്. തങ്ങളുടെ ഒരേയൊരു മകളായത് കൊണ്ട് തന്നെ എന്നും സംസാരിച്ചിരുന്നത് അവളുടെ വിവാഹത്തെക്കുറിച്ചാണെന്ന് മാതാവ് പറയുന്നു. കളിപ്പാട്ടങ്ങള്‍ തട്ടിയെടുക്കാന്‍ വേണ്ടി ചിണുങ്ങിക്കരയാറുള്ള കുസൃതിക്കുടുക്കയായ പോപ്പി മരിക്കാന്‍ പോവുകയാണെന്ന യാഥാര്‍ത്ഥ്യം വിശ്വസിക്കാന്‍ പോപ്പിയുടെ സഹോദരങ്ങള്‍ ഇനിയും തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button