ധാക്ക: കാമുകന്റെ കഴുത്തറുത്തശേഷം ഹൃദയം മുറിച്ച് പുറത്തിട്ട യുവതിക്ക് ബംഗ്ലാദേശില്‍ വധശിക്ഷ. ബംഗ്ലാദേശ് കോടതി ശിക്ഷ വിധിച്ചത് ഫാത്തിമ അക്തര്‍ സൊനാലി എന്ന ഇരുപത്തൊന്നുകാരിക്കാണ്. കാമുകനെ കൊലപ്പെടുത്താന്‍ യുവതിയെ പ്രേരിപ്പിച്ചത് വിവാഹം കഴിക്കുന്നതിനുള്ള അഭ്യര്‍ത്ഥന കാമുകന്‍ നിഷേധിച്ചതും ഇരുവരും തമ്മിലുള്ള ലൈംഗിക ബന്ധം യുവാവ് രഹസ്യമായി പകര്‍ത്തിയിരുന്നത് കണ്ടെത്തുകയും ചെയ്തതാണെന്ന് പ്രോസിക്യൂട്ടര്‍ ഷാബ്ബിര്‍ അഹമ്മദ് പറഞ്ഞു.
യുവാവിന്റെ ലാപ്‌ടോപ്പില്‍നിന്നും കാമുകന്‍ മറ്റ് ചില സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും സൊനാലി കണ്ടെത്തിയിരുന്നു. ബംഗ്ലാദേശില്‍ സ്ത്രീകള്‍ക്ക് മരണശിക്ഷ നല്‍കുന്നത് വളരെ കുറവാണ്. എന്നാല്‍ ഈ കേസ് അസാധാരണമായിരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു. സൊനാലി കോടതിയില്‍ കാമുകന്‍ ഇംദാദുള്‍ ഹാഗ് ഷിപ്പോണിലെ കൊലപ്പെടുത്തിയതായി സമ്മതിച്ചു. ഒരു ആശുപത്രിയില്‍ ലിഫ്റ്റ് ഓപ്പറേറ്ററായി ജോലി നോക്കുകയായിരുന്നു 28കാരനായ ഷിപ്പോണ്‍. ശീതള പാനീയത്തില്‍ 20 സ്ലീപ്പിങ് പില്‍സ് നല്‍കിയാണ് സൊനാലി കാമുകനെ കീഴ്‌പ്പെടുത്തിയത്.
ഷിപ്പോണിന്റെ കൈകാലുകള്‍ കൂട്ടിക്കെട്ടിയതിനു ശേഷം കഴുത്തറുക്കുകയായിരുന്നു യുവതി. പിന്നീട് ഷിപ്പോണിന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കി ഹൃദയം മുറിച്ച് പുറത്തിട്ടു. ഇപ്രകാരം ചെയ്തത് കാമുകന്റെ ഹൃദയം എത്രത്തോളം വലുതാണെന്ന് അറിയാനുള്ള ആഗ്രഹം കൊണ്ടാണെന്നാണ് സൊനാലിയുടെ വിശദീകരണം. ഇത്രയും വലിയ ക്രൂരതകള്‍ മനസ്സില്‍ സൂക്ഷിക്കുന്നതിന് ഒരു മനുഷ്യന് വലിയ ഹൃദയം തന്നെ വേണമെന്നും സൊനാലി പറയുന്നു.ഈ വധശിക്ഷ നടപ്പാക്കിയാല്‍ ബംഗ്ലാദേശില്‍ തൂക്കിലേറ്റപ്പെടുന്ന ആദ്യ സ്ത്രിയായി സൊനാലി മാറും.
Post Your Comments