Kerala

പതിനാറു മിനിട്ടില്‍ ഇരുപത്തിയാറു ഗായകരുടെ ശബ്ദം-ഇതൊന്നു കേട്ടു നോക്കൂ…

കോഴിക്കോട്; നിസാം പതിനാറ് മിനിട്ട് കൊണ്ട് ഇരുപത്തിയൊന്നു ഗായകരുടെ ശബ്ദം അനുകരിച്ച് കേള്‍വിക്കാരെ വിസ്മയിപ്പിക്കുകയാണ്. സ്റ്റുഡിയോയില്‍ നിന്ന് പാടി അത് റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം തന്നെ വൈറലാകുകയാണ്.

ഇദ്ദേഹത്തിന്റെ കണ്ഠത്തിലൂടെ നമ്മുടെ കേഴ്വിയിലേക്ക് യേശുദാസും, ജാനകിയമ്മയും, ലതാ മങ്കേഷ്‌കറും എസ് പി ബാലസുബ്രഹ്മണ്യവുമെല്ലാം ഒഴുകി വരും. ഇളയരാജയും കുമാര്‍ സാനുവും റാഫിയും മുകേഷും കിഷോര്‍ കുമാറും ആശാ ഭോസ്ലേയുമെല്ലാം ഒരുടലില്‍ നിന്ന് നമുക്ക് കേള്‍ക്കാം. വളരെ വ്യത്യസ്തമായി ഇദ്ദേഹം ആദ്യ കാല ഗായകരായ റ്റി എം സൗന്ദരാജന്റെയും എ എം രാജയുടെയും ശബ്ദത്തിലെ ഭംഗിയേയും അനുകരിക്കുന്നു. ഇവരുടെ ഏറ്റവും പ്രശസ്തമായ ഗാനങ്ങളാണ് ആലപിച്ചിരിക്കുന്നത്. കോഴിക്കോടിന്റെ പ്രിയപ്പെട്ട മാപ്പിളപ്പാട്ടുകളും കൂടിയായപ്പോള്‍ ശ്രോതാക്കള്‍ കുളിരണിഞ്ഞു. നിസാമിന്റെ വീഡിയോ ഷെയര്‍ ചെയ്തത് പതിനായിരത്തോളം പേരാണ്.

https://www.facebook.com/1705310159743308/videos/1705392326401758/

 

NIZAM CALICUT SINGERS IMITATION…

പ്രിയമുള്ളവരെ….15 വര്‍ഷമായി ഒത്തിരി വേദികളില്‍ മിമിക്രി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും,ചാനലിലെ കോമഡി പ്രോഗ്രാമുകളിലോ,വലിയ മെഗാ ഷോകളിലോ പങ്കെടുക്കാന്‍ ഇതുവരെ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത കലാകാരനാണ് ഞാന്‍..ഇതെന്‍റെ ഒരെളിയ ശ്രമമാണ്…തീര്‍ച്ചയായും നിങ്ങള്‍ കാണണം…ഇഷ്ട്ടമായാല്‍ നിങ്ങള്‍ മറ്റുള്ളവരിലേക് എത്തിക്കുമല്ലോ…?!!! ഒത്തിരി പ്രതീക്ഷകളോടെ…നിസാം കാലിക്കറ്റ്..https://www.youtube.com/watch?v=Dx1ZGyzmBIM

Posted by Nizam calicut on Sunday, 27 March 2016

shortlink

Related Articles

Post Your Comments

Related Articles


Back to top button