ന്യൂഡല്‍ഹി : അടിയന്തിര സാഹചര്യങ്ങളില്‍ വിളിയ്ക്കാന്‍ രാജ്യത്തൊട്ടാകെ ഇനി ഒരു നമ്പര്‍ മാത്രം. ഇതിനായുള്ള ശുപാര്‍ശ ടെലികോം മന്ത്രാലയം അംഗീകരിച്ചു. പുതിയ തീരുമാനത്തിന് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് അനുമതി നല്‍കി.
പോലീസ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് തുടങ്ങി സഹായങ്ങള്‍ക്ക് ഇനി മുതല്‍ 112 നമ്പര്‍ വിളിച്ചാല്‍ മതിയാകും. രാജ്യത്ത് എവിടെ നിന്നു വേണമെങ്കിലും 112 ലേക്ക് വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കാം. നിലവില്‍ രാജ്യത്ത് നിരവധി ഹെല്‍പ്‌ലൈന്‍ നമ്പറുകളുണ്ട്. പുതിയ സംവിധാനം പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
112 ലേക്ക് വിളിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ എസ്.എം.എസ് മുഖേനയും സഹായം തേടാവുന്ന തരത്തിലാണ് പുതിയ സംവിധാനം. വിളിക്കുകയോ എസ്.എം.എസ് അയയ്ക്കുകയോ ചെയ്യുന്ന വ്യക്തിയില്‍ നിന്ന് ലൊക്കേഷന്‍ മനസിലാക്കി ഏറ്റവും അടുത്തുള്ള കേന്ദ്രത്തിലേക്ക് വിവരം കൈമാറി സഹായം ലഭ്യമാക്കും.
Post Your Comments