India

കനയ്യയേയും ഖാലിദിനേയും ദുര്‍ഗാഷ്ടമിയ്ക്ക് മുന്‍പ് വധിക്കുമെന്ന് ഭീഷണി

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനേയും ഉമര്‍ ഖാലിദിനേയും അടുത്ത ദുര്‍ഗാഷ്‌ടമിക്ക്‌ മുമ്പ്‌ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി. ഉത്തര്‍പ്രദേശ്‌ നവനിര്‍മാണ്‍ സേനയാണ്‌ പുതിയ ഭീഷണിയുമായി രംഗത്തെത്തിയത്‌. ജെ.എന്‍.യുവില്‍ കലാപം സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച സംഘടന മാര്‍ച്ച്‌ 31ന്‌ മുന്‍പ് ഇരുവരും ഡല്‍ഹി വിടണമെന്നും ആവശ്യപ്പെട്ടു. അല്ലെങ്കില്‍ വെടിവച്ച്‌ കൊല്ലുമെന്നാണ് ഭീഷണി. വനിര്‍മാണ്‍ സേനാ ദേശിയ അധ്യക്ഷന്‍ അമിത്‌ ജാനി ഫേസ്‌ബുക്കിലൂടെയാണ്‌ ഭീഷണി മുഴക്കിയത്.

ജെ.എന്‍.യുവില്‍ ഒരു വെടിവയ്‌പ്പ് നടത്താന്‍ തനിക്ക്‌ കഴിയുന്നില്ലെങ്കില്‍ താന്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അമിത്‌ ജാനി വ്യക്തമാക്കി. കാശ്‌മീരില്‍ ഇന്ത്യന്‍ സൈന്യം അതിക്രമം നടത്തുന്നുവെന്ന കനയ്യയുടെ പ്രസ്താവനയാണ് അമിത്‌ ജാനിയെ ചൊടിപ്പിച്ചത്. നിങ്ങള്‍ക്ക്‌ എന്നെ വേണമെങ്കില്‍ അപമാനിക്കാം, എന്റെ കുടുംബത്തെ ചീത്ത വിളിക്കാം, എന്റെ മതത്തെ വിമര്‍ശിക്കാം, എന്നാല്‍ സൈന്യം ഇന്ത്യയുടെ അഭിമാനമാണ്- അമിത് ജാനി ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Post Your Comments


Back to top button