Kerala

യു ഡി എഫ് സര്‍ക്കാര്‍ ഭരണമൊഴിയുന്നത് സംസ്ഥാനത്തിന്റെ കടം ഇരട്ടിയാക്കിയിട്ട്

ഇടതുസര്‍ക്കാര്‍ ഭരണം ഒഴിയുമ്പോളുണ്ടായിരുന്ന കടം ഇരട്ടിയാക്കിയാണ്‌ യു.ഡി.എഫ്‌. സര്‍ക്കാര്‍ ഭരണം ഒഴിയുന്നതെന്നും വിവരാവകാശ രേഖ വ്യക്‌തമാക്കുന്നു.

സര്‍ക്കാര്‍ ഖജനാവില്‍ നിക്ഷേപമായി ശേഷിക്കുന്നത്‌ 924.52 കോടി രൂപ മാത്രം. ഏഴുവകുപ്പുകളില്‍നിന്നുമാത്രം നികുതിയിനത്തിലും അല്ലാതെയും സര്‍ക്കാരിനു പിരിച്ചെടുക്കാനുള്ളത്‌ 11,327.82 കോടിരൂപയും.വാണിജ്യ നികുതി വകുപ്പാണ്‌ ഏറ്റവും കൂടുതല്‍ തുക നികുതി ഇനത്തിലും റവന്യു റിക്കവറി ഇനത്തിലും പിരിച്ചെടുക്കാനുള്ളത്‌; 6,552.43 കോടി രൂപ.വൈദ്യുതി ചാര്‍ജ്‌ കുടിശിക ഇനത്തില്‍ 1964.12 കോടി രൂപയാണ്‌ പിരിഞ്ഞുകിട്ടാനുള്ളത്‌. ഗതാഗത വകുപ്പ്‌, മോട്ടോര്‍ വാഹന വകുപ്പ്‌ എന്നിവയ്‌ക്കുള്ള നികുതി കുടിശിക ഇനത്തില്‍ 1321.82 കോടി രൂപ ഇനിയും ലഭിച്ചിട്ടില്ല. കേരള വാട്ടര്‍ അഥോറിട്ടിക്ക്‌ കുടിവെള്ള ചാര്‍ജ്‌ ഇനത്തിലും തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളില്‍നിന്നു പൊതുടാപ്പിന്റെ കുടിശിക ഇനത്തിലും 933.3 കോടി രൂപാ ലഭിക്കാനുണ്ട്‌.

 റവന്യു വകുപ്പിന്‌ ഭൂനികുതി ഇനത്തിലും റവന്യൂ റിക്കവറി ഇനത്തിലും 285 കോടി രൂപയിലധികമാണ്‌ കിട്ടാനുള്ളത്‌. എക്‌സൈസ്‌ വകുപ്പ്‌ അബ്‌കാരി കുടിശിക ഇനത്തില്‍ 235.19 കോടി രൂപയിലധികവും രജിസ്‌ട്രേഷന്‍ വകുപ്പ്‌ രജിസ്‌ട്രേഷന്‍ നികുതി ഇനത്തില്‍ 35.96 കോടി രൂപയുമാണ്‌ പിരിച്ചെടുക്കാനുള്ളതെന്നുവിവരാവകാശപ്രവര്‍ത്തകനായ റഷീദ്‌ ആനപ്പാറയ്‌ക്ക്‌ നല്‍കിയ മറുപടിയില്‍ വിവിധ വകുപ്പ്‌ മേലധികാരികള്‍ വ്യക്‌തമാക്കുന്നു.
2011 മേയ്‌ പതിനെട്ടിന്‌ 1963.47 കോടി രൂപാ ട്രഷറി ബില്‍ ഹോള്‍ഡിങ്‌സില്‍ നിക്ഷേപമായി ഉണ്ടായിരുന്നു. അക്കൗണ്ടന്റ്‌ ജനറലിന്റെ കണക്കുപ്രകാരം അന്ന്‌ സര്‍ക്കാരിന്റെ ആകെ കടം 78673.24 കോടിയായിരുന്നുവെന്ന്‌ ധനകാര്യ വകുപ്പ്‌ അണ്ടര്‍ സെക്രട്ടറി വ്യക്‌തമാക്കുന്നു

 കുത്തക കമ്പനികള്‍, വ്യാപാര സ്‌ഥാപനങ്ങള്‍, ഫാക്‌ടറികള്‍ എന്നിവയില്‍നിന്നും പരിഞ്ഞുകിട്ടാനുള്ള തുകയുടെ കൃത്യമായ കണക്ക്‌ ലഭ്യമാണെങ്കിലും യഥാസമയം നടപടി സ്വീകരിക്കുന്നതിനുപകരം പണം അടയ്‌ക്കാന്‍ ഇവര്‍ക്ക്‌ സാവകാശം നല്‍കിയതിന്‌ പിന്നില്‍ ഭരണകക്ഷിയിലെ ഉന്നതര്‍ക്ക്‌ പങ്കുണ്ടെന്നാണ്‌ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button