India

കുട്ടികളുടെ പോണ്‍ വെബ്‌സൈറ്റ് നിരോധനം,കേന്ദ്രത്തിന് നിലപാടറിയ്ക്കാന്‍ രണ്ടാഴ്ച്ച സമയം

ന്യൂഡല്‍ഹി: സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് കുട്ടികളുടെ പോണ്‍ വെബ്‌സൈറ്റുകളുടെ നിരോധനവുമായി ബന്ധപ്പെട്ട് നിലപാടറിയിക്കാന്‍ രണ്ടാഴ്ച്ച സമയം അനുവദിച്ചു. ഇവ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെന്‍ജാണ് സര്‍ക്കാരിന് സമയം നീട്ടി നല്‍കിയത്. കേന്ദ്ര വനിതാ കമ്മീഷനുള്‍പ്പടെയുള്ളവരുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്നും അന്തിമ തീരുമാനത്തിലെത്തുവാന്‍ സമയം ആവശ്യമാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

shortlink

Post Your Comments


Back to top button