Gulf

തീവ്രവാദ പദ്ധതികള്‍ ആസൂത്രണം ചെയ്തവര്‍ക്ക് കനത്ത ശിക്ഷ

യുണൈറ്റഡ് അറബ് ഏമിറേറ്റ്സിലെ (യു.എ.ഇ) ഒരു അത്യുന്നത കോടതി തീവ്രവാദ പദ്ധതികള്‍ ആസൂത്രണം ചെയ്ത 11 പേരെ തടവുശിക്ഷക്ക് വിധിച്ചു. തങ്ങളുടെ തീവ്രവാദ ബന്ധങ്ങള്‍ ഉപയോഗിച്ച് ഗള്‍ഫ് മേഖലയില്‍ ഒന്നാകെ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടതിനാണ് ഇവര്‍ ശിക്ഷിക്കപ്പെട്ടത്.

അബുദാബിയിലെ ഫെഡറല്‍ സുപ്രീംകോടതി മറ്റു രണ്ടു പേരെ 15 വര്‍ഷത്തേക്കും, 13 പേരെ 10 വര്‍ഷത്തേക്കും, 6 പേരെ 3 വര്‍ഷത്തേക്കും, 2 പേരെ 5 വര്‍ഷത്തേക്കും തീവ്രവാദ ബന്ധങ്ങളുടെ പേരില്‍ ശിക്ഷിച്ചിട്ടുണ്ട്.

കുറ്റാരോപിതരായ 7 പേരെ വെറുതേ വിടുകയും ചെയ്തിട്ടുണ്ട്.

മൊത്തത്തില്‍ വിചാരണയ്ക്ക് വിധേയരായ 41 പേരുടെ മേലുള്ള കുറ്റം ഇസ്ലാമിക്‌ സ്റ്റേറ്റിന്‍റെ മാതൃകയില്‍ യു.എ.ഇയില്‍ ഒരു ഇസ്ലാമിക് കാലിഫേറ്റ് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഗവണ്മെന്‍റിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നാണ്.

ശിക്ഷിക്കപ്പെട്ടവര്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) അല്‍-ഖ്വയ്ദയുടെ സിറിയന്‍ ഘടകം അല്‍-നുസ്ര എന്നീ ഭീകരവാദ സംഘടനകള്‍ക്കായി ധനസമാഹരണവും നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റ് 2-ന് അറസ്റ്റ് ചെയ്യപ്പെട്ട ഇവരുടെ വിചാരണ മാധ്യമങ്ങളെ അറിയിക്കാതെ ഓഗസ്റ്റ് 24 മുതല്‍ ആരംഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button