Kerala

ആര്‍.ബാലകൃഷ്ണ പിള്ളയ്ക്കെതിരെ വിശ്വസ്തന്‍

 
 
 
കൊട്ടാരക്കര: കേരള കോണ്‍ഗ്രസ് ബി.ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ളയ്ക്കെതിരെ പിള്ളയുടെ വിശ്വസ്തനും അനന്തിരവനും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ശരണ്യ മനോജ്‌ രംഗത്ത്. ഇടതുമുന്നണി പാര്‍ട്ടിയ്ക്ക് രണ്ട് സീറ്റ് നല്‍കാന്‍ തയ്യാറായിട്ടും പിള്ള സ്വീകരിച്ചില്ലെന്ന് മനോജ് ആരോപിച്ചു. പിള്ളയും മകനുമല്ലാതെ മറ്റാരും പാര്‍ട്ടിയില്‍ വളര്‍ന്നുവരാന്‍ അനുവദിക്കില്ല. എല്‍.ഡി.എഫ് നല്‍കുമായിരുന്ന രണ്ടാമത്തെ സീറ്റ് പിള്ളയുടെ സഹോദരി പുത്രിയുടെ ഭര്‍ത്താവിന് നല്‍കാന്‍ ശ്രമിച്ചു. ഇത് പരാജയപ്പെട്ടപ്പോഴാണ് ഒരു സീറ്റ് മതിയെന്ന് പിള്ള നിലപാടെടുത്തതെന്ന് മനോജ്‌ ആരോപിച്ചു.

 
ഗണേഷ് കുമാര്‍ പൊതുവേദികളില്‍ പോലും പാര്‍ട്ടി പ്രവര്‍ത്തകരെ ആക്ഷേപിക്കുകയാണ്. താന്‍ പാര്‍ട്ടി വിടുന്ന കാര്യം ആലോചിച്ചുവരികയാണെന്നും മനോജ്‌ പറഞ്ഞു.
 
പിള്ളയുടെ പാര്‍ട്ടിയ്ക്ക് എല്‍.ഡി.എഫ് രണ്ട് സീറ്റ് നല്‍കാന്‍ തയ്യാറായിരുന്നു. എന്നാല്‍ രണ്ടാമത്തെ സീറ്റില്‍ പിള്ള മത്സരിക്കരുതെന്ന് ഇടതുമുന്നണി നിലപാടെടുത്തതോടെ ആ സീറ്റ് തനിക്ക് ലഭിക്കുമെന്നാണ് മനോജ്‌ കരുതിയത്. എന്നാല്‍ തന്റെ ബന്ധുക്കളെ ആരെയെങ്കിലും മത്സരിപ്പിക്കാനായിരുന്നു പിള്ളയുടെ നീക്കം. ഇത് പരാജയപ്പെട്ടതോടെ ഒരു സീറ്റ് മതിയെന്ന് പിള്ള നിലപാടെടുക്കുകയായിരുന്നു.
 
കൊട്ടാരക്കര ആസ്ഥാനമായ ശരണ്യ ബസുകളുടെ ഉടമയായി അറിയപ്പെടുന്ന മനോജിന്റെ പേരില്‍ പിള്ളയുടെ കോടികളുടെ സമ്പാദ്യം ഉണ്ടെന്നാണ് കരുതപ്പെടുന്നത്.
 

shortlink

Post Your Comments


Back to top button