International

ഇന്ത്യയുടെ സഹായത്തോടെ നിര്‍മ്മിച്ച അഫ്ഗാന്‍ പാര്‍ലമെന്റിനു നേരെ റോക്കറ്റ് ആക്രമണം

കാബൂള്‍: ഇന്ത്യയുടെ സഹായത്തോടെ നിര്‍മിച്ച പുതിയ അഫ്ഗാന്‍ പാര്‍ലമെന്റിന്റ് മന്ദിരത്തിന് നേരെ റോക്കറ്റ് ആക്രമണം. നാലു റോക്കറ്റുകളാണു പാര്‍ലമെന്റിനു നേര്‍ക്ക് ഭീകരര്‍ വിക്ഷേപിച്ചത്. ഒരു റോക്കറ്റ് പാര്‍ലമെന്റ് കെട്ടിടത്തില്‍ പതിച്ചു. മറ്റുള്ളവയില്‍ ഒരെണ്ണം പാര്‍ലമെന്റിനു സമീപത്തും ഒരെണ്ണം സൈനിക താവളത്തിലും പതിച്ചു. ആക്രമണ സമയത്ത് അംഗങ്ങള്‍ സഭയിലുണ്ടായിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അംഗങ്ങള്‍ സുരക്ഷിതരാണെന്നു സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.

shortlink

Post Your Comments


Back to top button