International

മദ്യപന്‍ പോലീസുകാരന്റെ ജനനേന്ദ്രിയം കടിച്ചു മുറിച്ചു

കൊളംബോ: അറസ്റ്റ് ചെയ്യുന്നതിനിടെ പോലീസുകാരന്റെ ജനനേന്ദ്രിയം മദ്യപന്‍ കടിച്ചു മുറിച്ചു. പോലീസുകാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. സംഭവം നടന്നത് ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലാണ്. മദ്യപിച്ച് ബഹളമുണ്ടാക്കിയ ആളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ജനനേന്ദ്രിയം കടിച്ചു മുറിച്ചത്. കൊളംബോയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ഒരു തീരദേശ റിസോര്‍ട്ടില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.

പോലീസുകാരന്റെ ജനനേന്ദ്രിയത്തില്‍ കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്ന മദ്യപന്‍ കടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ ആക്രമണം നടത്തിയത് പോലീസുകാരന്റെ യൂണിഫോമിന്റെ പാന്റിന് പുറത്തുകൂടിയാണ്. ഐ.സി.യുവില്‍ പോലീസുകാരന്‍ ചികിത്സയിലാണ്. ജനനേന്ദ്രിയത്തിന്റെ മുറിഞ്ഞു പോയ ഭാഗം തുന്നിച്ചേര്‍ക്കുന്നതിന് പോലീസുകാരനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

shortlink

Post Your Comments


Back to top button