Kerala

ജോര്‍ജിന് പിണറായിയുടെ മറുപടി

കൊല്ലം: ആരെയും ചതിക്കുന്നവരല്ല സി.പി.എം എന്ന് പി.സി ജോര്‍ജിനോട് പിണറായി വിജയന്‍. ഞങ്ങളോടൊപ്പം നിന്നിട്ടുള്ളവര്‍ അങ്ങനെ പറയില്ല. എന്നാല്‍ ഞങ്ങളുമായി സഹകരിക്കാത്തവര്‍ എങ്ങനെ ഇതിനെപ്പറ്റി അഭിപ്രായം പറയുമെന്നും പിണറായി വിജയന്‍ ചോദിച്ചു.

പിണറായിയുടെ മറുപടി സി.പി.എമ്മില്‍ ഏതോ ഒരു വിഭാഗം തന്നെ ചതിച്ചുവെന്ന പി.സി. ജോര്‍ജിന്റെ പ്രതികരണത്തിന്‍മേലാണ്. പൂഞ്ഞാര്‍ മണ്ഡലം എല്‍.ഡി.എഫ് ജനാധിപത്യ കേരള കോണ്‍ഗ്രസിന് കൊടുത്തതിനോട് പ്രതികരിക്കവേയാണ് പി.സി. ജോര്‍ജ് ഇങ്ങനെ അഭിപ്രായപ്രകടനം നടത്തിയത്. ഇടതുപക്ഷം ആര്‍ക്ക് സീറ്റു കൊടുത്താലും പൂഞ്ഞാറില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി താനാണെന്നും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തനിക്കൊപ്പമാണെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടിരുന്നു.

shortlink

Post Your Comments


Back to top button