കോട്ടയം : എല്‍.ഡി.എഫ് പൂഞ്ഞാറില്‍ പി സി ജോര്‍ജിന് സീറ്റ് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചു. സിപിഐഎമ്മിലെ ഒരു വിഭാഗം നേതാക്കള്‍ തന്നെ ചതിച്ചെന്നും സീറ്റ് തന്നില്ലെങ്കിലും താന്‍ പൂഞ്ഞാറില്‍ മത്സരിക്കുമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി. നേതാക്കള്‍ വേറെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാലും പ്രവര്‍ത്തകരുടെ സ്ഥാനാര്‍ത്ഥി താന്‍ ആയിരിക്കുമെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ആരോ ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തെ സ്പോണ്സര് ചെയ്യുന്നുണ്ട്. സീറ്റ് സംബന്ധിച്ച ചോദ്യങ്ങളോട് എല്‍.ഡി.എഫ് ചതിക്കില്ലെന്നായിരുന്നു ജോര്‍ജ് നേരത്തെ പ്രതികരിച്ചത്.
Post Your Comments