International

ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും മുസ്ലീങ്ങള്‍

ലാഹോര്‍: ക്രിസ്ത്യന്‍ വിശ്വാസികളെ ലക്ഷ്യമിട്ട് ഈസ്റ്റര്‍ ദിനത്തില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും മുസ്ലീങ്ങള്‍. 72 പേരാണ് ലാഹോറിലെ ഗുല്‍ഷന്‍ ഇക്ബാല്‍ പാര്‍ക്കില്‍ നടന്ന ഭീകരാക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത പാക് താലിബാന്‍ ഈസ്റ്റര്‍ ആഘോഷിക്കുന്ന ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നെന്ന് വ്യക്തമാക്കി.

14 പേര്‍ മാത്രമാണ് തിരിച്ചറിഞ്ഞ മൃതദേഹങ്ങളിലെ ക്രിസ്ത്യന്‍ മതവിശ്വാസികള്‍. ലാഹോര്‍ പോലീസ് സൂപ്രണ്ട് മുഹമ്മദ് ഇക്ബാല്‍ അറിയിച്ചതാണ് ഇക്കാര്യം. ഇനി തിരിച്ചറിയാനുള്ളത് പന്ത്രണ്ട് പേരുടെ മൃതദേഹങ്ങളാണ്. പെഷവാര്‍ സ്‌കൂള്‍ ആക്രമണത്തിന് ശേഷം പാകിസ്താനില്‍ ഏറ്റവും കുടുതല്‍ പേരുടെ ജീവനെടുത്ത ഭീകരാക്രമണമാണിത്. ആക്രമണം നടന്നത് പാര്‍ക്കിന്റെ പ്രധാന ഗേറ്റിന് സമീപമാണ്. ആക്രമണത്തില്‍ കുട്ടികള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button