India

ബാലനെ പീഡിപ്പിച്ചയാളെ ജനക്കൂട്ടം കൈകാര്യം ചെയ്തു

സേലം: സേലത്ത് ദളിത് ബാലനെ ലൈംഗികമായി പീഡിപ്പിച്ചയാളെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പ്പിച്ചു.അഞ്ചു വയസുകാരനായ ബാലനെ ലൈംഗികമായി പീഡിപ്പിച്ച പെതനെയ്‌കെന്‍പാളയത്ത് പച്ചക്കറി കട നടത്തുന്ന രവി എന്നയാളെയാണ് നാട്ടുകാര്‍ കൈകാര്യം ചെയ്തത്.

 
കടയുടെ മുന്നിലുള്ള റോഡിലൂടെ പോകുകയായിരുന്ന ബാലനെ കയിലേക്ക് വിളിച്ചു കയറ്റി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ സമീപവാസികളാണ് ബാലനെ പീഡനത്തില്‍ നിന്നും രക്ഷിച്ചത്. തുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം രവിയെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന് ശേഷം പോലീസിന് കൈമാറിയെ ഇയാളെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 
രവിക്കെതിരെ കുട്ടികള്‍ക്കെതിരായ ലൈംഗക അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരവും പട്ടികജാതി-പട്ടികവര്‍ഗ പീഡനം തടയുന്നതിനുള്ള നിയമപ്രകാരവും കേസെടുത്തു.
 

shortlink

Post Your Comments


Back to top button