ഹവാന: ഫിഡല്‍ കാസ്ട്രോ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ചരിത്രപരമായ ക്യൂബന്‍ പര്യടനത്തെ തള്ളിപ്പറഞ്ഞ് രംഗത്ത്. കാസ്ട്രോ ഒബാമക്ക് എഴുതിയ തുറന്ന കത്തില്‍ പ്രതികരിച്ചത് അമേരിക്കയുടെ ഒരു ദാനവും തങ്ങള്‍ക്കു വേണ്ട എന്നാണ്. കഴിഞ്ഞ അമ്പതു വര്‍ഷത്തെ ശത്രുത മറക്കാനാവില്ലെന്ന് ബ്രദര്‍ ഒബാമ എന്ന് അഭിസംബോധന ചെയ്തുകൊണ്ടു തുടങ്ങുന്ന കത്തില്‍ കാസ്ട്രോ അടിവരയിട്ട് പറയുന്നു. കത്ത് പ്രസിദ്ധീകരിച്ചത് സര്‍ക്കാര്‍ ഉടമസ്തതയിലുള്ള ക്യൂബ ഡിബേറ്റ് ക്ലബിലാണ്.
ഒബാമ ക്യൂബന്‍ സന്ദര്‍ശനത്തിനിടെ പറഞ്ഞത് ഉപരോധം നീക്കാനാവുമെന്നും പക്ഷെ ഇതൊക്കെ നിര്‍ണ്ണയിക്കുന്നത് ക്യൂബയുടെ നിലപാടുകളാണെന്നുമാണ്. മനുഷ്യാവകാശ വിഷയങ്ങളിലെ ക്യൂബന്‍ നിലപാടുകള്‍ ഇതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുമെന്നും ഒബാമ അഭിപ്രായപ്പെട്ടിരുന്നു. ഒബാമയോട് കാസ്ട്രോ പറഞ്ഞത് ക്യൂബന്‍ വിപ്ലവത്തിലൂടെ തങ്ങള്‍ നേടിയെടുക്കുകയും കാത്തു സൂക്ഷിക്കുകയും ചെയ്ത മഹത്വവും സ്വയം പര്യാപതതയും അടിയറവയ്ക്കുമെന്ന് ആരും കരുതേണ്ടെന്നാണ്.
കഴിഞ്ഞതെല്ലാം മറക്കണമെന്ന ഒബാമയുടെ വാക്കുകളോട് തങ്ങള്‍ എന്താണ് മറക്കേണ്ടതെന്ന് കാസ്ട്രോ ചോദിക്കുന്നു. ക്യൂബന്‍ ജനതക്ക് തങ്ങളുടെ മേല്‍ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ മറക്കാനാവില്ല. വിപ്ലവത്തിലൂടെയാണ് അമേരിക്കന്‍ വംശീയതയില്‍ നിന്ന് തങ്ങള്‍ മോചനം നേടിയതെന്നും കാസ്ട്രോ കത്തില്‍ കുറിച്ചിരിക്കുന്നു. കാസ്ട്രോ ഒബാമയെ ഓര്‍മ്മടുത്തുന്നത് ശാസ്ത്രത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും സംസ്‌കാരത്തിലൂടെയും തങ്ങള്‍ നേടിയ അവകാശങ്ങള്‍ ആര്‍ക്കും അടിയറവു വെയ്ക്കാന്‍ ക്യൂബന്‍ ജനതയ്ക്കാവില്ലെന്നാണ്.
Post Your Comments