Kerala

ബിജെപി താരപ്രചാരകനായി സുരേഷ് ഗോപി-പ്രത്യേക ഹെലികോപറ്റര്‍ നല്‍കും

കൊച്ചി; ബിജെപി കേന്ദ്ര നേതൃത്ത്വം ചലച്ചിത്ര താരം സുരേഷ് ഗോപിയെ താരപ്രചാരകനാക്കാന്‍ തീരുമാനിച്ചു. അഞ്ചു ദിവസം മാത്രം പ്രചാരണത്തിനായി നല്‍കുന്ന സുരേഷ് ഗോപി 40 മണ്ഡലങ്ങളില്‍ സജീവ സാനിധ്യമാകും. ഇതിനായി അദ്ദേഹത്തിനു ഹെലികോപ്റ്റര്‍ നല്‍കും. സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ പങ്കെടുക്കുന്ന പ്രചാരണ വേദികളിലും ഇരിപ്പിടമുണ്ടാകും.

ചലച്ചിത്ര നടന്‍ ഭീമന്‍ രഘു പത്തനാപുരത്തും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് തിരുവനന്തപുരത്തും ബിജെപി സ്ഥാനാര്‍ഥിയാകും. കേന്ദ്ര നേതൃത്വം അംഗീകാരം നല്‍കിയത് ഇവരുടേതടക്കമുള്ള 51 പേരുടെ രണ്ടാം പട്ടികയ്ക്കാണ്. കനത്ത ചൂടില്‍ ജില്ലകള്‍തോറും സഞ്ചരിക്കുന്നതു ശാരീരികമായി ബുദ്ധിമുട്ടായിരിക്കുമെന്ന് സുരേഷ് ഗോപി നേരത്തേ അറിയിച്ചിരുന്നു. ക്രിക്കറ്റ് താരം ശ്രീശാന്തിനു വേണ്ടി തിരുവനന്തപുരത്ത് അരദിവസത്തെ പ്രചാരണം അദ്ദേഹം നടത്തും. ശ്രീശാന്തിനെ മത്സരിപ്പിക്കാന്‍ ബിജെപി തയാറായത് തിരുവനന്തപുരത്ത് സുരേഷ് ഗോപി മത്സരരംഗത്തില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ്.

shortlink

Post Your Comments


Back to top button