കണ്ണൂര്‍: നടുറോഡില്‍ ഫ്ളാഷ് മോബ് ഡാന്‍സുകള്‍ നടത്തുന്നത് ന്യൂജനറേഷന് ട്രെന്‍ഡ് ആയി കഴിഞ്ഞു. ഡാന്‍സ് റിയാലിറ്റി ഷോകള്‍ കൊണ്ടുവന്ന പുതിയൊരു അടിച്ചുപൊളി ട്രെന്‍ഡ് ആണെന്നും പറയാം. പണ്ട് സാമൂഹിക പ്രതിബന്ധതയുള്ള തെരുവ് നാടകങ്ങള്‍ക്ക് പകരം സോഷ്യല്‍ സര്‍വ്വീസ് മെസ്സേജുകള്‍ കൈമാറുന്ന മറ്റൊരു രീതിയാണെന്നും അവകാശവാദങ്ങള്‍ ഉണ്ട്. ഫ്ളാഷ് മോബ് ഡാന്‍സുകള്‍ അരങ്ങേറുന്നത് മിക്കവാറും റോഡുകളിലും തിരക്കേറിയ സ്ഥലങ്ങളിലുമായിരിക്കും. എന്നാല്‍ ഗതാഗതം സ്തംഭിപ്പിച്ച് ഇത്തരം പരിപാടികള്‍ നടത്തുന്നത് അലോസരം സൃഷ്ടിക്കുന്നതല്ലേ? നടുറോഡില്‍ ഡാന്‍സ് നടത്തുന്നതിന് ഗതാഗതം സ്തംഭിപ്പിച്ചതില്‍ പ്രതിഷേധിച്ച് നിയന്ത്രണം വിട്ട യാത്രക്കാരി പെണ്‍കുട്ടിയുടെ കരണത്തിട്ട് തല്ലി. തല്ലിയത് അമ്മയാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നു. കോളേജില്‍ പോകുന്നു എന്ന് പറഞ്ഞ് നടുറോഡില്‍ ഡാന്‍സ് കളിച്ചതിനാണ് പെണ്‍കുട്ടിയെ തല്ലിയത് എന്നും പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയ്ക്ക് അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്. ഗതാഗതം സ്തംഭിപ്പിക്കുന്ന ഈ പുതിയ ആചാരത്തിനെ എതിര്‍ക്കുന്നവരും അമ്മയെന്നും യാത്രക്കാരിയെന്നും വിശേഷിപ്പിക്കുന്ന യുവതിയെ പ്രശംസിക്കാനും ചീത്തവിളിക്കാനും സോഷ്യല്‍ മീഡിയ മറന്നില്ല. ഏതായാലും പയ്യന്നൂര്‍ ബസ്സ് സ്റ്റാന്റില്‍ നടന്ന ഫ്ളാഷ് മോബ് ഡാന്‍സ് വീഡിയോ നമുക്കൊന്ന് കണ്ട് നോക്കാം അല്ലേ
ഗതാഗതം സ്തംഭിപ്പിച്ച് ഫ്ളാഷ് മൊബ്.സഹികെട്ട യാത്രക്കാരി വിദ്യാർത്ഥിനിയുടെ കരണക്കുറ്റിക്ക് അടിച്ചു
Posted by Joby Jobin Joseph on Saturday, March 26, 2016
Post Your Comments