റിയാദ്: സൗദി അറേബ്യയില്‍ നാല് സ്വര്‍ണഖനികള്‍ കൂടി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പെട്രോളിയം-ധാതു വിഭവ സഹമന്ത്രി സുല്‍ത്താന്‍ അല്‍ ശൌലിയെ ഉദ്ധരിച്ച് Al-Yaum പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ സൗദിയില്‍ ഇതുവരെ കണ്ടെത്തിയ സ്വര്‍ണ ഖനികളുടെ എണ്ണം പത്തായി. പുതുതായി കണ്ടെത്തിയ ഖനികളുടെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്നും അല്‍ ശൌലി പറഞ്ഞു.
എണ്ണവിലയിടിവിനെത്തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തിന് അനുഗ്രഹമാകും പുതിയ കണ്ടെത്തല്‍. നിലവിലെ ആറു സ്വര്‍ണഖനികളിലായി 65,000 ത്തോളം പേര്‍ ജോലി ചെയ്യുന്നുണ്ട്. കൂടാതെ ലക്ഷക്കണക്കിന് പേര്‍ക്ക് ഖനികളുമായി ബന്ധപ്പെട്ടു പരോക്ഷമായും തൊഴില്‍ലഭിക്കുന്നുണ്ട്. പുതിയ ഖനികള്‍ കൂടി കണ്ടെത്തിയതോടെ നേരിട്ടും അല്ലാതെയും ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കരുതുന്നത്.
Post Your Comments