International

പാകിസ്ഥാനില്‍ വന്‍ ഭീകരാക്രമണം

ലാഹോര്‍: പാകിസ്ഥാനില്‍ വന്‍ ഭീകരാക്രമണം. ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടു. ഇരുനൂറിലേറെ പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ലാഹോറിലെ ഗുല്‍ഷന്‍ ഇ ഇഖ്ബാല്‍ പാര്‍ക്കിലായിരുന്നു സ്ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ കൂടുതലും കുട്ടികളും സ്ത്രീകളുമാണ്. അവധിദിനമായതിനാല്‍ പാര്‍ക്കില്‍ നല്ല തിരക്കായിരുന്നെന്നും സ്ഫോടനശേഷം പാര്‍ക്കില്‍ ശരീരഭാഗങ്ങള്‍ ചിതറിക്കിടക്കുന്നത് കാണാന്‍ കഴിയുമായിരുന്നെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലാഹോറിലെ ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

shortlink

Post Your Comments


Back to top button