ദോഹ: ഖത്തറില്‍ ജോണ്സണ് ആന്‍ഡ് ജോണ്സണ് ബേബി പൗഡറിന്റെ വില്പന നിരോധിച്ചു. ഇത് കാന്‍സറിന് കാരണമാകുമെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് തീരുമാനം. നിരോധനത്തെ തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ വില്പന നിര്‍ത്തി. ബേബി പൗഡറിന്റെ സുരക്ഷ പരിശോധിക്കാനുള്ള ഖത്തര്‍ സമിതിയെ നിയോഗിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബേബി പൗഡറുകള്‍ക്കു മാത്രമാണു നിരോധനം ഏര്‍പ്പെടുത്തിയത്. ലോഷനുകളും ബോഡിവാഷുകളും മറ്റ് ഉല്‍പ്പന്നങ്ങളും ഇപ്പൊഴും ലഭ്യമാണ്.
അതേസമയം തങ്ങളുടെ ബേബി പൗഡര്‍ സുരക്ഷിതമാണെന്നും അത് തെളിയിക്കുമെന്നും ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്പനി അറിയിച്ചു.
Post Your Comments