വാഷിംഗ്ടണ്‍: ഐഎസില്‍ വിദേശ-സ്വദേശ പോരാളികള്‍ തമ്മില്‍ സംഘര്‍ഷം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. ഇറാക്കിലും സിറിയയിലും ഐഎസിന് തുടര്‍ച്ചയായി തിരിച്ചടികള്‍ നേടിരുന്ന പശ്ചാത്തലത്തിലാണു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. 120 രാജ്യങ്ങളിലായി 38,200ല്‍ അധികം വിദേശികള്‍ ഐഎസില്‍ ചേരുന്നതിനായി സിറിയയില്‍ എത്തിയതായാണു കണക്ക്. ഇവരില്‍ കൂടുതല്‍പേരും യൂറോപ്പില്‍നിന്നുള്ളവരാണ്. വിദേശികള്‍ക്ക് ഐഎസില്‍ ലഭിക്കുന്ന വന്‍ സ്വീകാര്യതയും അപ്രമാദിത്യവും ഐഎസിന്റെ പ്രാദേശിക ഘടകങ്ങളില്‍ അസന്തുഷ്ടിയും സംഘര്‍ഷങ്ങളും വളര്‍ത്തുന്നതായി വാഷിംഗ്ടണ്‍ പോസ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐഎസ് നിയന്ത്രണത്തിലുള്ള സ്ഥങ്ങളുടെ നിയന്ത്രണനഷ്ടവും സാമ്പത്തിക പിരിമുറുക്കവും ഐഎസില്‍ സംഘര്‍ഷം രൂക്ഷമാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
മൊസൂളിലെ ഒരു വ്യാപാര കേന്ദ്രത്തില്‍ ഐഎസ് വിദേശ-സ്വദേശ പോരാളികള്‍ തമ്മില്‍ സംഘര്‍ഷം നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഎസ് വിദേശ പോരാളി ഒരു ഇറാക്കി വൃദ്ധനെ താടി നീട്ടി വളര്‍ത്താത്തതിന്റെ പേരില്‍ മര്‍ദിച്ചതിനാണു സംഘര്‍ഷമെന്നാണു സൂചന. ഇതിനെതിരേ പ്രതിഷേധിച്ച വൃദ്ധനൊപ്പം പ്രാദേശിക ഐഎസ് പോരാളികള്‍ പക്ഷം ചേരുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
Post Your Comments