ഡെല്‍ഹി : കൊലപാതകത്തിന് ശേഷം എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയുടെ പിതാവിനൊപ്പം ജോലി ചെയ്യുന്ന 19 കാരനാണ് കൊലപ്പെടുത്തി പീഡിപ്പിച്ചത്. എഴുപതോളം പേര് ജോലി ചെയ്യുന്ന ഹോളോബ്രിക്സ് കമ്പിനിയില്‍ കൂലി വേലക്കാരാണ് പെണ്‍കുട്ടിയുടെ പിതാവും കേസിലെ പ്രതിയായ ചെറുപ്പക്കാരനും. വൈകീട്ട് മദ്യപിക്കുന്നതിന് വേണ്ടി സുഹൃത്തക്കള്‍ക്കൊപ്പം വീട്ടില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി വീടിന് ഉമ്മറത്ത് കിടന്നുറങ്ങുന്നത് കണ്ടത്. പിന്നീട് രാത്രി 10 മണിയ്ക്ക് തിരിച്ച് വരുകയും പെണ്‍കുട്ടിയെ വീടിന് പുറകിലുള്ള വയലിലേക്ക് എടുത്ത് കൊണ്ടു പോവുകയുമായിരുന്നു. രക്ഷപ്പെടാന്‍ കുട്ടി ശ്രമിക്കുമ്പോഴാണ് കൊലപാതകം നടക്കുന്നത്. പിന്നീടാണ് പീഡനം നടന്നതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയുടെ ചെരിപ്പ് മൃതദേഹത്തിനരികില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യല്ലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Post Your Comments