Latest NewsIndia

മാന്ത്രികശക്തി വര്‍ദ്ധിപ്പിക്കാന്‍ മൂന്നു വയസുകാരിയെ കഴുത്തറത്ത് ബലി നല്‍കി

മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു

ചെന്നൈ: മൂന്നു വയസുകാരിയെ കഴുത്തറുത്ത് ബലി നല്‍കി. ദുര്‍മന്ത്രാവാദം തലയ്ക്ക് പിടിച്ച യുവതി കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലി നല്‍കി മൃതദേഹം കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ചിന്നപ്പിള്ള എന്ന യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ മാന്ത്രിക ശക്തി വര്‍ധിപ്പിക്കാനാണ് കുട്ടിയെ ബലി നല്‍കിയതെന്നാണ് ഇവരുടെ മൊഴി.

കഴിഞ്ഞ 25നാണ് സംഭവമുണ്ടായത്. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കഴുത്ത് അറുത്ത നിലയില്‍ തിങ്കളാഴ്ച്ചയോടെ കുട്ടിയുടെ മൃതദേഹം തമിഴ്നാട്ടിലെ കുരുമ്പട്ടി ഗ്രാമത്തിനു സമീപമുള്ള വനത്തില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

കുട്ടിയെ കണ്ടെത്തുമ്പോള്‍ ദേഹത്ത് കിടന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടു തന്നെ മോഷണ ശ്രമമല്ല കൊലപാതകത്തിനു പിന്നിലെന്നു മനസ്സിലാക്കിയതോടെ പോലീസ് ദുര്‍മന്ത്രവാദമെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതിയായ യുവതിയെ കണ്ടെത്തുകയും, ചോദ്യം ചെയ്യലില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊല്ലുകയായിരുന്നുവെന്ന് ചിന്നപ്പിള്ള കുറ്റസമ്മതം നടത്തുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button