കോഴിക്കോട്: ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരനെ ആക്രമിച്ചതായി പരാതി. മുഖത്തും കണ്ണിനും ഗുരുതര പരിക്കേറ്റ സുരക്ഷാ ജീവനക്കാരന്‍ കെ.സി.ദേവരാജനെ നേത്ര ചികിത്സാ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ എംഎല്‍എ കുഞ്ഞിരാമനെ കാണാനെന്ന പേരിലെത്തി സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അത്യാഹിത വിഭാഗത്തിലൂടെ ആശുപത്രിക്കകത്തേക്ക് കടക്കാന്‍ ശ്രമിച്ചു. അവിടെ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാര്‍ ഇത് വിലക്കിയത് വാക്കുതര്‍ക്കത്തില്‍ കലാശിച്ചപ്പോള്‍ ദേവരാജന്‍ ഇടപെട്ടു. ഇതിനെത്തുടര്‍ന്നാണ് ദേവരാജനെ പ്രിന്‍സിപ്പല്‍ ഓഫീസിലെത്തി ഒരു സംഘം ആക്രമിച്ചത്. ആറംഗ സംഘമാണ് ആക്രമിച്ചതെന്നും ഇവരെ കണ്ടാല്‍ തിരിച്ചറിയുമെന്നും ദേവരാജന്‍ വ്യക്തമാക്കി.
Post Your Comments