India

ഭര്‍തൃ മാതാവ് മൊബൈല്‍ പിടിച്ചുവാങ്ങിയതില്‍ പ്രതിഷേധിച്ച് മരുമകള്‍ ആത്മഹത്യ ചെയ്തു

ലക്നൗ:  ഭര്‍തൃ മാതാവ് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തതില്‍ പ്രതിഷേധിച്ച് മരുമകള്‍ ആത്മഹത്യ ചെയ്തു. മകരുമകള്‍ക്ക് അവിഹിത ബന്ധമുണ്ടെന്നാരോപിച്ചാണ് ഇവര്‍ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയത്. സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ ബാലിയയില്‍ കഴിഞ്ഞ ദിവസമാണ്. ഭാര്യയെ അമ്മയ്ക്കൊപ്പം ആക്കിയ യുവാവ് മാര്‍ച്ച് നാലിന് ഗുജറാത്തിലെ ജോലിസ്ഥലത്തേയ്ക്ക് പോവുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച്ചയാണ് മടങ്ങിയെത്തിയത്.

ഇതേ ഗ്രാമത്തില്‍നിന്നുള്ള യുവാവുമായി മരുമകള്‍ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് മകന്‍ തിരിച്ചെത്തിയ ഉടന്‍ അമ്മായിയമ്മ യുവതിയുടെ മൊബൈല്‍ പിടിച്ചുവാങ്ങുകയായിരുന്നു. തന്റെ സ്വകാര്യ ജീവിതത്തില്‍ ഭര്‍ത്തൃ മാതാവ് ഇടപെടുന്നുവെന്ന് ആരോപിച്ച യുവതി പിന്നീട് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് എസ്.പി മനോജ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button