Kerala

ഗൃഹനാഥന്‍ സ്വയം ചിതയൊരുക്കി ജീവനൊടുക്കി

രാജാക്കാട്: ഇടുക്കി പൂപ്പാറയില്‍ ഗൃഹനാഥന്‍ സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു. . പൂപ്പാറ വട്ടത്തൊട്ടിയില്‍ വിജയനെയാണ് (64) വീടിനോട് ചേര്‍ന്ന് പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇയാള്‍ സ്വയം ചിതയൊരുക്കി ജീവനൊടുക്കിയതാണെന്ന് കരുതുന്നു. മൃതദേഹം പൂര്‍ണമായും കത്തിയെരിഞ്ഞിരുന്നു. സമീപത്ത് നിന്ന് ചന്ദനത്തിരിയും കര്‍പ്പൂരവും കണ്ടെത്തിയിട്ടുണ്ട്.

ഭാര്യ കൌസല്യയും മക്കളും ക്ഷേത്ര ഉത്സവത്തിനു തറവാട്ട് വീട്ടില്‍ പോയ സമയത്തായിരുന്നു സംഭവം. വീടിനോടു ചേര്‍ന്നു വിറക് അടുക്കി വച്ചിരുന്നു. ഈ വിറകിന് മുകളില്‍ കയറിക്കിടന്ന് വിജയന്‍ തീകൊളുത്തുകയായിരുന്നുവെന്ന് കരുതുന്നു. ഭാര്യ കൌസല്യയുടെ ചികിത്സയും സാമ്പത്തിക പ്രതിസന്ധിയും വിജയനെ അലട്ടിയിരുന്നതായാണ് സൂചന. ശാന്തന്‍പാറ പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മക്കള്‍: രാജേഷ്, രതീഷ്, ബിന്ദു.

shortlink

Post Your Comments


Back to top button