ടെഹ്‌റാന്‍ : തെക്കന്‍ ഇറാനില്‍ എയര്‍ ആബുലന്‍സ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. ഫാര്‍സ് പ്രവിശ്യലുള്ള സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ അപകട കാരണം വ്യക്തമല്ല.
തെക്കന്‍ നഗരമായ ഷിറാസില്‍ നിന്നും രോഗിയുമായി മടങ്ങും വഴിയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. രോഗിയും ആശുപത്രി ജീവനക്കാരും അടക്കമുള്ളവര്‍ കൊല്ലപ്പെട്ടു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഇറാന്‍ അടിയന്തര ദുരന്ത നിവാരണ കേന്ദ്രം വക്താവ് മോജ്താബ ഖലേദി അറിയിച്ചു.
Post Your Comments