റോസ്തോവ് -ഓണ്‍- ഡോണ്‍ : റഷ്യയിലെ റോസ്തോവ് ഓണ്‍ ഡോണ്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ തകര്‍ന്നുവീണ ഫ്ലൈ ദുബായ് വിമാനത്തിലെ പൈലറ്റുമാരുടെ അവസാന ഒരു മിനിറ്റിലെ സംഭാഷണം പുറത്തുവന്നു. റഷ്യയിലെ റോസിയ-1 ചാനൽ ആണ് സംഭാഷണം പുറത്തുവിട്ടത്.
ആരും വിഷമിക്കരുതെന്ന് (“Don’t worry”) പൈലറ്റ് ആവര്‍ത്തിച്ച് വിളിച്ച് പറയുന്നത് കേള്‍ക്കാം. അത് കഴിഞ്ഞ് അത് ചെയ്യരുതെന്നും (Don’t do that’) തുടര്‍ന്ന് അവസാനമായി ഉയര്‍ത്തു (Pull-up) എന്നും പറയുന്നത് കേള്‍ക്കാം. പിന്നീട് അവസന ആറു സെക്കന്‍ഡില്‍ പരിഭ്രാന്തിയോടെ നിലവിളിക്കുന്ന ശബ്ദമാണ് കേള്‍ക്കുന്നതെന്നും ചാനല്‍ പറയുന്നു.
വിമാനത്തിൽനിന്നും അന്വേഷണ സംഘം കണ്ടെടുത്ത കോക്പിറ്റ് വോയിസ് റെക്കോർഡറിൽ നിന്നുള്ളതാണ് ഈ സംഭാഷണമെന്നാണ് ചാനല്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇതിനു ഔദ്യോഗിക സ്ഥിരീകരണമില്ല.
കഴിഞ്ഞയാഴ്ചയാണ് ദുബായില്‍ നിന്ന് റോസ്തോവ് ഓണ്‍ ഡോണിലേക്ക് വന്ന വിമാനം മോശം കാലാവസ്ഥയില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ തകര്‍ന്നത്. അപകടത്തില്‍ മലയാളി ദമ്പതികള്‍ ഉള്‍പ്പടെ 55 യാത്രക്കാരും ഏഴ് ജീവനക്കാരും കൊല്ലപ്പെട്ടിരുന്നു.
Post Your Comments