International

ഫുട്‌ബോള്‍ മല്‍സരത്തിനിടെ ചാവേര്‍ ബോംബാക്രമണം

ബഗ്ദാദ് : ഇറാഖില് ഫുട്‌ബോള്‍ മല്‍സരത്തിനിടെയുണ്ടായ ചാവേര്‍ ബോംബാക്രമണം ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. അറുപതിലേറെ പേര്‍ക്ക് പരുക്കേറ്റു. തലസ്ഥാനമായ ബഗ്ദാദില്‍ നിന്ന് 40 കിലോ മീറ്റര്‍ ദൂരത്തില്‍ ഇസ്‌കാന്‍ഡറിയയിലാണ് ചാവേര്‍ ആക്രമണമുണ്ടായത്.

ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തിട്ടുണ്ട്. അല്‍ സുഹാദ സ്റ്റേഡിയത്തില്‍ പ്രാദേശിക ഫുട്‌ബോള്‍ മല്‍സരത്തിനു ശേഷം സമ്മാനദാനം നടക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായത്.

shortlink

Post Your Comments


Back to top button